വിമാനം തകരാറിലായി; നെടുമ്പാശേരിയിൽ വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധവും ബഹളവും

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തകരാറിലായ വിമാനത്തിന് പകരം ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനെ തുടർന്നാണ് യാത്രക്കാർ ക്ഷുഭിതരായത്. ശനിയാഴ്ച രാതി 11ന് ദുബായിക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. 180ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്കുകയറേണ്ട നിരവധി പേരെയാണ് വിമാനത്തിന്‍റെ തകരാര്‍ പ്രതിസന്ധിയിലാക്കിയത്. യഥാസമയം യാത്ര തടസപ്പെടുമെന്ന വിവരം അറിയിച്ചിരുന്നെങ്കിൽ പുലർച്ചെയുള്ള മറ്റ് വിമാനങ്ങളിൽ ഇവര്‍ക്ക് പോകാമായിരുന്നു. എന്നാൽ വിമാനത്തിൽ നിന്ന് ഇറക്കാതെ ഉടൻ പുറപ്പെടുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു എന്നാണ് യാത്രക്കാരുടെ ആരോപണം.

മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രാവിലെ രാവിലെ 7.30 ന് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്നാണ് യാത്രക്കാർ ബഹളം വച്ചത്. വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പൊലീസെത്തി അനുനയിപ്പിച്ചു. തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ പാര്‍ട്ട്സുകള്‍ ഉച്ചക്ക് രണ്ടുമണിക്ക് എത്തും. അതിനുശേഷം പ്രശ്നം പരിഹരിച്ച് വൈകീട്ട് നാലിന് വിമാനം പുറപ്പെടുമെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top