ടാർ ചെയ്തതേ, റോഡ് കുത്തിപ്പൊളിക്കാൻ എത്തി!! വാട്ടർ അതോറിറ്റിയുടെ ജാഗ്രത; കണ്ടംവഴി ഓടിച്ച് കൊച്ചിക്കാർ

കേരളത്തിലെ വാട്ടര്‍ അതോറിറ്റിക്ക് ഒരു കാര്യത്തിൽ നല്ല ചീത്തപ്പേരുണ്ട്. നല്ല നിലയിൽ ഒരു റോഡ്‌ ടാര്‍ ചെയ്ത് നന്നാക്കിയാൽ അപ്പോള്‍ വെട്ടിപ്പൊളിക്കാൻ എത്തും. ഈ ചീത്തപ്പേര് അടുത്തൊന്നും മാറില്ലെന്നാണ് കൊച്ചിയിലെ ഏറ്റവും പുതിയ സംഭവവും തെളിയിക്കുന്നത്.

വര്‍ഷങ്ങളായി താറുമാറായി കിടക്കുന്ന റോഡായിരുന്നു കൊച്ചിയിലെ തോപ്പുംപടി റോഡ്‌. കഴിഞ്ഞ ദിവസമാണ് ഇത് ടാര്‍ ചെയ്തത്. അതിനടുത്ത ദിവസം രാവിലെ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിച്ചു. അതോറിറ്റി ഓഫീസിന് തൊട്ടുമുന്നിലുള്ള റോഡ്‌ ആണ് കുഴിച്ചത്. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. റോഡ്‌ കുഴിക്കുന്ന ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു.

‘തെ.. പിന്നെയും പോളിച്ചൂട്ടോ, കൊച്ചിക്കാരുടെ കഷ്ടകാലം’ എന്ന തലക്കെട്ടും നല്‍കി. “ഇത് ക്രൂരകൃത്യം തന്നെ. താറുമാറായ റോഡ്‌ നല്ല രീതിയില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയതാണ്. പിറ്റേന്ന് രാവിലെ തന്നെ സന്തോഷം പോയി. വാട്ടര്‍ അതോറിറ്റി വന്ന് വെട്ടിക്കീറുകയാണ്. എങ്ങനെ ഇത് സഹിക്കും. താമസിയാതെ ഈ ഭാഗം വീണ്ടും പൊട്ടിപ്പൊളിയും.” സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍ വൈസറായ ഫ്രെഡ്ഡി മാനുവല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൊച്ചിക്കാരുടെ മുഴുവന്‍ വേദനയാണ് ഫ്രെഡ്ഡി പ്രകടിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top