എംഡിഎംഎ കവറിൽ നിറച്ച് വിൽപന; പെൺകുട്ടി അടക്കം ഒമ്പതുപേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി കാക്കനാടും പരിസര പ്രദേശങ്ങളിലും മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഒരു യുവതി ഉള്‍പ്പെടെ ഒന്‍പത് പേരടങ്ങുന്ന സംഘത്തിന്റെ കൈയ്യില്‍ നിന്നും 13 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. വില്‍പനക്കും ഉപയോഗത്തിനുമായാണ് സംഘം എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
കാക്കനാടുള്ള ഫ്‌ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി സംഘത്തിന്റെ പ്രവര്‍ത്തനം പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കൂടുതല്‍ യുവാക്കള്‍ ഫ്‌ളാറ്റിലേക്ക് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ഈ സമയത്ത് യുവതി ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുകയായിരുന്നു.
പാലക്കാട് സ്വദേശികളായ സാദിഖ് ഷാ, സുഹൈല്‍, രാഹുല്‍, ആകാശ് തൃശൂര്‍ സ്വദേശികളായ അതുല്‍ കൃഷ്ണ, മുഹമ്മദ് റാം ഷെയ്ക്ക്, നിഖില്‍, നിതിന്‍ എന്നിവരും തൃശൂര്‍ സ്വദേശിനിയായ റെയ്ഗല്‍ എന്ന യുവതിയുമാണ് അറസ്റ്റിലായത്. എല്ലാവരും 20നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎ വില്‍പ്പനക്കായി കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
സുഹൈല്‍, നിതിന്‍ എന്നിവര്‍ നേരത്തേയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here