ഒടുവില്‍ കൊച്ചി പോലീസ് ചോർ ബസാറില്‍ എത്തിയപ്പോള്‍; അലൻ വാക്കർ ഷോയിലെ ഫോൺ മോഷ്ടാക്കള്‍ കുടുങ്ങിയ വഴി…

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. അത്തിബുര്‍ റഹ്മാൻ, ശ്യാം ബല്‍വാൻ സണ്ണി ബോലാ യാദവ് വസിം അഹമ്മദ് എന്നിവരാണ്. അറസ്റ്റിലായത്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.ഡൽഹി സ്വദേശികളായ നാലംഗ സംഘവും മുംബൈയിൽ നിന്നുള്ള നാലംഗ സംഘവുമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമാലദിത്യ പറഞ്ഞു. പിടിയിലായ ഡല്‍ഹി, മുംബൈ് മോഷണ സംഘങ്ങള്‍ക്ക് തമ്മില്‍ ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ ദിവസം കേരള പോലീസിന്റെ പ്രത്യേകസംഘം ഡല്‍ഹിയിൽ നിന്നുമാണ് രണ്ട് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കൊച്ചിയില്‍ എത്തിച്ചു. ഡൽഹി ചോർ ബസാറിൽ നിന്നും അറസ്റ്റിലായ ഇവരില്‍നിന്ന് 20മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. മുംബൈയിൽ പിടിയിലായവരിൽ നിന്നും മൂന്ന് ഫോണുകളും കണ്ടെത്തി. ആകെ നഷ്ടമായ 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും കമ്മിഷണർ അറിയിച്ചു. പിടിച്ചെടുത്ത 23 ഫോണുകളിൽ 15 എണ്ണം ഐഫോണുകളാണ്. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ അത്തിബുർ റഹ്മാനെതിരെ എട്ട് കേസുകളും വസിം അഹമ്മദിനെതിരെ നാല് കേസുകളും നിലവിലുണ്ട്. ശ്യാം ബൽവാലനെതിരെ ഏഴ് കേസുകളും സണ്ണി ബോലാ യാദവിനെതിരെ നാല് കേസുകളുമുണ്ട്. വസിം അഹമ്മദിനെയാണ് ആദ്യം പിടി കൂടിയത്. പ്രതികളെ പിടികൂടിയ പോലീസുകാർക്ക് പാരിതോഷികം നൽകുമെന്ന് കമ്മിഷണർ പുട്ട വിമാലദിത്യ അറിയിച്ചു.


ഈ മാസം ആറിനാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അലൻ വാക്കറുടെ പരിപാടി നടന്നത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളിൽ ഒന്നായിരുന്നു ഇത്. ഡൽഹിയിൽ നിന്നുള്ളവർ ആറാം തീയതി ട്രെയിൻ മാർ​ഗവും മുംബൈയിൽ നിന്നുള്ളവർ വിമാനം വഴിയുമാണ് എത്തിയത്. അയ്യായിരത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ പോലീസും സംഘാടകരും വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ ഫോണുകൾ മോഷ്ടിച്ചത്.

ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് സംഘം മോഷ്ടിച്ചത്.നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്താണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് എത്തിച്ചത്.അലൻ വാക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. പിടിയിലായ ഡൽഹി -മുംബൈ സംഘം തന്നെയാണോ അതിന് പിന്നിൽ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണുകള്‍ പലതും ഓഫ്‍ലൈൻ മോഡിലാകുമ്പോള്‍ പഴയ ലൊക്കേഷൻ വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ചോർ ബസാറില്‍ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘം ഡൽഹിലേക്ക് തിരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top