ഓടിയെത്തി ഷൈന്‍ ടോം ചാക്കോ; പോലീസ് പറഞ്ഞതിന് അരമണിക്കൂര്‍ മുമ്പ് ഹാജര്‍; ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനക്ക് എത്തിയ പോലീസ് സംഘത്തെ കണ്ട് സാഹസികമായി ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ വീട്ടിലെത്തി പോലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഒളിവിലായിരുന്ന നടന്‍ പോലീസിന് മുന്നിലെത്തിയത്.

കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രാവിലെ പത്തരയോടെ എത്തും എന്നായിരുന്നു നടന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിനും അരമണിക്കൂര്‍ മുമ്പ് തന്നെ നടന്‍ ഹാജരായി. മാധ്യമങ്ങളോട് പ്രതികരിക്കാതെ വേഗത്തില്‍ സ്റ്റേഷന് അകത്തേക്ക് കയറി പോവുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടനെ പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്.

ഇന്ന് മൂന്നു മണിക്ക് ഹാജരാകും എന്നാണ് ഇന്നലെ ഷൈനിന്റെ പിതാവ് മാധ്യമങ്ങളേട് പറഞ്ഞത്. ഒടി എത്താന്‍ വേണ്ടിയാണ് സമയം നീട്ടിയതെന്ന പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മനപ്പൂര്‍വം മാധ്യമങ്ങളുടെ ശ്രദ്ധിക്കാനായിരുന്നു എന്നതാണ് രാവിലെ പോലീസ് ആവശ്യപ്പെട്ടതിലും നേരത്തെ ഷൈനിന്റെ ഹാജരാകല്‍.

ലഹരി ഇടപാടുകാരനെ തേടിയാണ് പോലീസ് സംഘം ഷൈന്‍ തമാസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. രജിസ്റ്റര്‍ ബുക്കില്‍ ഷൈനിന്റെ പേര് കണ്ടാണ് പോലീസ് മുറിയിലെത്തിയത്. പോലീസിനെ കണ്ടതോടെ നടന്‍ മൂന്നാം നിലയില്‍ നിന്ന് സിമ്മ്വിങ് പൂളില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.യ ഈ സാഹസിക രക്ഷപ്പെടല്‍ എന്തിനായിരുന്നു എന്നാണ് ഷൈന്‍ പ്രധാനമായും വിശദീകരിക്കേണ്ടി വരിക.

ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടി വരും. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ വിവരങ്ങള്‍ സംബന്ധിച്ചും വിശദീകരണം ചോദിക്കാനാണ് പോലീസിന്റെ തീരുമാനം. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top