പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവനും പണവും കവര്‍ന്നു; കവര്‍ച്ചാ സംഘം അകത്തെത്തിയത് ശുചിമുറിയുടെ വെന്റിലേഷൻ തകര്‍ത്ത്
കൊച്ചി കലൂരില്‍ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങളും ഭൂമിയുടെ രേഖകളും കവർന്നു. കെഎസ്ഇബി എൻജിനീയറുടെ വീട്ടിലാണ് കവര്‍ച്ച. നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീടിന്റെ മതിൽ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷൻ തകര്‍ത്താണ് സംഘം വീടിനുള്ളിൽ കയറിയത്. അലമാരയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങളും ഭൂമിയുടെ രേഖകളും 10000 രൂപയും കവര്‍ന്നത്. ആഭരണങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ വില വരും.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ്സ്ക്വാഡും ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികളാണോ കേരളത്തിലുള്ളവരാണോ സംഘത്തില്‍ ഉള്ളതെന്ന് വ്യക്തമല്ല. അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here