കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികള്‍ പിടിയില്‍

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശികളില്‍ നിന്നും 35.708 കിലോ കഞ്ചാവ് പിടികൂടി. മുസ്താക്കിൻ ഷെയ്ക്ക് (22), രാകേഷ് ഷേക്ക് (30), രാജു എസ് കെ (25), ഹസിബുൾ ഷേക്ക് (22) എന്നിവരാണ് അറസ്റ്റിലായത്.
എളമക്കര പെരുമനത്താഴം റോഡിലുളള പ്രതികളുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്.സുദർശന്‍, എറണാകുളം നാര്‍കോട്ടിക് സെൽ എസിപി കെ.എ.അബ്ദുൽ സലാം എന്നിവരുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും എളമക്കര പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here