കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റിങ്ങിനായി നിര്‍മ്മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണു; നിര്‍മ്മാണ തൊഴിലാളി മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
May 6, 2024 10:58 AM
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റിങ്ങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
24 നില നിര്‍മ്മാണ കെട്ടിടത്തിന് പെയിന്റ് അടിക്കാനായി നിര്‍മ്മിച്ച ഇരുമ്പ് ഫ്രെയിം ആണ് തകര്‍ന്നു വീണത്. ഫ്രെയിമില്‍ കയറി നിന്നിരുന്ന തൊഴിലാളികള്‍ താഴേയ്ക്ക് വീഴുകയും ഇരുമ്പ് കമ്പികള്‍ ദേഹത്ത് വീണുമാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി കമ്പി മുറിച്ചാണ് ഇവരെ പുറത്തെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here