‘വാട്ടര്‍മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചിട്ടില്ല’; പ്രശ്നമുണ്ടാക്കിയത് യൂട്യൂബർമാരെന്ന് കെഡബ്ല്യുഎംഎല്‍

കൊച്ചിയിൽ വാട്ടര്‍മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഡബ്ല്യുഎംഎല്‍. ഫോര്‍ട്ട്‌കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകള്‍ ഉരസുകയാണുണ്ടായത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കെഡബ്ല്യുഎംഎല്‍ അറിയിച്ചു. ബോട്ടില്‍ മൂന്ന് യൂട്യൂബര്‍മാരാണ് പ്രശ്നമുണ്ടാക്കിത്. യാത്രക്കാർക്ക് പ്രവേശനമില്ലാത്ത ഭാഗത്തേക്ക് ഇവർ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നുമാണ് കൊച്ചി വാട്ടര്‍മെട്രോ ലിമിറ്റഡ് പറയുന്നത്.

ALSO READ: കൊച്ചിയില്‍ വാട്ടര്‍മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ പരിഭ്രാന്തരായി

റോ റോ ക്രോസ് ചെയ്യുന്ന സമയത്ത് വേഗത കുറച്ചപ്പോഴാണ് ബോട്ടുകൾ പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയര്‍ത്തുകയും എമര്‍ജന്‍സി വാതിലുകള്‍ സ്വയം തുറക്കുകയും ചെയ്തു. ഈ സമയം ഈ സമയം ബോട്ടില്‍ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബർമാർ ബഹളമുണ്ടാക്കുകയും ബോട്ട് കണ്‍ട്രോള്‍ ക്യാബിനില്‍ അതിക്രമിച്ചുകയറാനും ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇത് ബോട്ടിലെ ജീവനക്കാര്‍ അനുവദിച്ചില്ല. ബോട്ടുകളും യാത്രക്കാരും ഈ സമയത്ത് തികച്ചും സുരക്ഷിതരായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.

വ്ലോഗർമാരുടെ പെരുമാറ്റത്തിനെതിരെ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കൺട്രോൾ ക്യാബിനിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ കെഡബ്ല്യുഎംഎല്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ ദൂരം പിന്നിട്ടപ്പോഴാണ് അപകം ഉണ്ടായത്. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമാണ് കൂട്ടിമുട്ടിയത്. ബോട്ടിലെ അലാറം മുഴക്കി വാല്‍വുകള്‍ തുറന്നത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതോടെ യാത്രക്കാര്‍ ഭയന്ന് ബഹളം വയ്ക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top