കൊടകര പണം എത്തിച്ച ഹവാല ഏജന്റ് ധര്‍മരാജന് കെ.സുരേന്ദ്രനുമായി ഉറ്റബന്ധം; മൊഴിപ്പകര്‍പ്പ് പുറത്ത്

കൊടകരയില്‍ ഹവാലപണം എത്തിച്ച ധര്‍മ്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം. കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഈ കാര്യം ധര്‍മരാജന്‍ തുറന്നുസമ്മതിക്കുന്നുണ്ട്. കൊടകര കേസില്‍ ബിജെപിയെ കൂടുതല്‍ കുടുക്കിലാക്കുന്ന മൊഴിയാണ് പുറത്തുവന്നത്.

സുരേന്ദ്രനുമായി കൂടുതല്‍ പണമിടപാടുകള്‍ നടത്തി എന്നാണ് മൊഴിയില്‍ പറയുന്നത്. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ട്. വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ അടുപ്പമുണ്ട്.

Also Read: കൊടകര കുഴല്‍പ്പണക്കേസ് വീണു കിട്ടിയതോ സിപിഎം സൃഷ്ടിയോ? കഴിയുന്നത്ര ഉപയോഗപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍

ബെംഗളൂരുവില്‍ ഉള്ള ശ്രീനിവാസന്‍ എന്ന ആളുടെ കയ്യില്‍ നിന്നാണ് പണം വാങ്ങുന്നത്. ഒരു പത്തുരൂപ നോട്ടിന്റെ ഫോട്ടോയാണ് അടയാളമായി നല്‍കിയത്. തൃശൂരിലേക്ക് 6.5 കോടി രൂപ ഷിജില്‍ പാര്‍സല്‍ വണ്ടിയില്‍ കൊണ്ടുവന്നു. അതില്‍ 6.2 കോടി രൂപ തൃശൂര്‍ ബിജെപി ഓഫീസില്‍ എത്തിച്ചു. പണം വന്ന വഴി മുഴുവന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പണം എത്തിച്ചിട്ടുണ്ട്. മൊഴിയില്‍ പറയുന്നു.

Also Read: കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സ​തീ​ഷി​ന്‍റെ മൊ​ഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം

ബി​ജെ​പി തൃശൂര്‍ മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ​തീ​ഷാണ് കൊടകര കുഴല്‍പ്പണ ഇടപാട് വീണ്ടും വെളിയില്‍ എത്തിച്ചത്. സതീഷിന്റെ ആരോപണത്തോടെയാണ് പ്രശ്നം വീണ്ടും കത്തുന്നത്. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേസ് വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയതോടെ പുനരന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സ​തീ​ഷി​ന്‍റെ മൊ​ഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി രാ​ജു​വാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top