കൊടകര വെളിപ്പെടുത്തലില്‍ ശോഭാ സുരേന്ദ്രന് പങ്കില്ലെന്ന് സുരേന്ദ്രന്‍; കലഹമുണ്ടാക്കാനുള്ള യുഡിഎഫ്-എല്‍ഡിഎഫ് ശ്രമം വിജയിക്കില്ല
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. ബിജെപി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞ് കുളംകലയ്ക്കിയവരാണ് ഇവിടെയുള്ളത്. അവര്‍ക്ക് നിരാശയുണ്ടാകും. – സുരേന്ദ്രന്‍ പറഞ്ഞു.
“ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കാനാണ് ശ്രമം എങ്കില്‍ ആ എല്‍ഡിഎഫ്-യുഡിഎഫ് നീക്കം വിജയിക്കില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് കൊടകര ആരോപണത്തില്‍ ബന്ധമില്ല. സതീഷിന് പിന്നില്‍ ശോഭാ സുരേന്ദ്രനല്ല. അവര്‍ക്ക് ആ ആരോപണവുമായി ഒരു ബന്ധവുമില്ല. കൊടകര 2011ല്‍ വന്ന കേസ് ആണ്. പ്രശ്നം എന്റെ കയ്യിലല്ല. അമിത് ഷായുടെ കോര്‍ട്ടിലാണ് പന്തുള്ളത്. പിന്നെ സുരേന്ദ്രനോട് ചോദിച്ചിട്ട് എന്തുകാര്യം?”
“തൃശൂര്‍ പൂരത്തിന്റെ പേരില്‍ സുരേഷ് ഗോപിയുടെ പേരില്‍ എന്തിനാണ് കേസ് എടുത്തത്. പൂരം കലക്കിയ പ്രശ്നം അന്വേഷിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പോകാന്‍ വിലക്കുണ്ടോ? സുരേഷ് ഗോപിയുടെ ഒരു രോമം തൊടാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാരിന് കഴിയില്ല. രാഷ്ട്രീയമായും നിയമപരമായും ഞങ്ങള്‍ നേരിടും. കേരളത്തില്‍ ബിജെപിയുടെ ശക്തി എന്തെന്ന് പിണറായി വിജയന് ഇതുവരെയും ബോധ്യമായിട്ടില്ല.” – സുരേന്ദ്രന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here