കൊടകര അന്വേഷണം വരുന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി എന്ന് ഗോവിന്ദന്‍, കുഴല്‍പ്പണ പ്രശ്നം വെളിയില്‍ എത്തിച്ചത് സിപിഎമ്മല്ല

കൊടകര കുഴല്‍പ്പണ പ്രശ്നം എടുത്തിട്ടത് സിപിഎമ്മല്ല ബിജെപി തന്നെയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് രൂപ വിതരണം ചെയ്യപ്പെട്ട കേസ് ആണിത്. ആരോപണം ഗൗരവതരമാണ്. -ഗോവിന്ദന്‍ പറഞ്ഞു.

“ആരോപണം ഉന്നയിച്ച ആള്‍ പണവുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ പുറത്തുവരുന്ന കാര്യമാണ് ചര്‍ച്ചാവിഷയമാകുന്നത്. അതിന്റെ വെപ്രാളത്തിലാണ് ബിജെപി.”

“ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം ഇടതുമുന്നണിക്കായിരിക്കും. പാലക്കാടും ഇടതുമുന്നണി വിജയത്തിലേക്ക് നീങ്ങുകയാണ്.” -ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top