കൊടകര കുഴല്‍പ്പണത്തെക്കുറിച്ച് പറഞ്ഞാല്‍ ഗുണം കിട്ടിയേക്കും എന്ന് ശോഭ പറഞ്ഞുവെന്നു സതീഷ്‌; ഗുരുതര വെളിപ്പെടുത്തല്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ശോഭാ സുരേന്ദ്രനെതിരെ തൃശൂര്‍ ബിജെപി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ്‌. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു എന്നാണ് സതീഷ്‌ പറഞ്ഞത്.

“ഡിസംബര്‍ മാസം സംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്. ഈ സമയം ഇക്കാര്യം പറഞ്ഞാല്‍ തനിക്ക് അധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നു.” – സതീഷ് പറയുന്നു.

Also Read: ആരോപണങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍; തന്നെ വീട്ടിലിരുത്താം എന്ന് ആരും കരുതേണ്ട

കള്ളപ്പണക്കാര്‍ എന്തിനാണ് കെ സുരേന്ദ്രനെ വിളിക്കുന്നതെന്ന് തിരൂര്‍ സതീഷ് ചോദിച്ചു. “ധര്‍മരാജന്‍ നേരത്തെ പണമെത്തിച്ചപ്പോള്‍ 1 കോടി സുരേന്ദ്രന് നല്‍കി. ധര്‍മരാജന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കണ്ട കാര്യങ്ങള്‍ പറയേണ്ടി വന്നാല്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരും.” – സതീഷ് പറഞ്ഞു.

Also Read: സതീഷ്‌ പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്

സതീഷിന്റെ വെളിപ്പെടുത്തലിന് എതിരെയാണ് ശോഭ സുരേന്ദ്രന്‍ ഇന്ന് രംഗത്തുവന്നത്. നാവ് സതീഷിന്റെതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്‍ററിന്റെ നിയന്ത്രണ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണന്റെ ബാങ്കില്‍ നിന്നാണ് സതീഷിന് ലോണ്‍ നല്‍കിയത്. സതീഷ്‌ പിണറായി വിജയന്റെ ടൂള്‍ ആണ്. തിരക്കഥ എകെജി സെന്‍ററില്‍ നിന്നുള്ളതാണ്.സതീഷിനെ സിപിഎം വിലയ്ക്ക് എടുത്തുകഴിഞ്ഞുവെന്നും ശോഭ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top