കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സതീഷിന്റെ മൊഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം

തൃശൂർ കൊടകര കുഴൽപ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിവാദമായി മാറുകയും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കെ ആരോപണം കത്തിച്ച ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി സതീഷിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.
മൊഴി പരിശോധിച്ച ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. കേസിൽ തുടരന്വേഷണം വേണമെന്ന് കേസിലെ ആദ്യ കുറ്റപത്രത്തിൽ തന്നെ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ പുനരന്വേഷണം വേണമെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് നീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയും ഡിജിപിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ നിയമവശം ആലോചിച്ച് കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here