സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്; തിരക്കഥ എകെജി സെന്ററിന്റെത്
കൊടകര കുഴല്‍പ്പണക്കേസില്‍ തൃശൂര്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനെതിരെ വീണ്ടും ശോഭാ സുരേന്ദ്രന്. നാവ് സതീഷിന്റെതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിന്റെ നിയന്ത്രണ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന് ആരോപിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ശോഭയ്ക്ക് എതിരെ തൃശൂര്‍ ബിജെപി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ശോഭ വാര്‍ത്താസമ്മേളനം നടത്തിയത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു എന്നാണ് സതീഷ് പറഞ്ഞത്. ഇതെല്ലാം നിഷേധിച്ചാണ് ശോഭ എത്തിയത്.
“കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണന്റെ ബാങ്കില്‍ നിന്നാണ് സതീഷിന് ലോണ്‍ നല്‍കിയത്. സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണ്. തിരക്കഥ എകെജി സെന്ററില്‍ നിന്നുള്ളതാണ്.സതീഷിനെ സിപിഎം വിലയ്ക്ക് എടുത്തുകഴിഞ്ഞു. സതീശന് എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബിജെപിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ്.”
“മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്താണ് തന്റെ അയോഗ്യത. ഗോഡ് ഫാദര്‍ വളര്‍ത്തിവിട്ട ആളല്ല താന്‍. സതീഷ് ആരാണ്. സതീഷിനെക്കൊണ്ട് ബിജെപി സംസ്ഥാന ഘടകത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റ് ആകാനാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍” -ശോഭ സുരേന്ദ്രന് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here