കൊടകര ഹവാലയില്‍ പങ്കുള്ള ബിജെപിയെ വിലക്കണമെന്ന് എഎപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊടകര ഹവാല കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേരള സംസ്ഥാന സെക്രട്ടറി പി.പി.ജയദേവ് ആണ് പരാതി നല്‍കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദ സാമ്പത്തികവുമാണ് ഹവാല ഇടപാടുകൾ. ഇത് ദേശീയ സുരക്ഷയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയാണ്. ബിജെപി കേരള അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹവാല പണം ഉപയോഗിച്ചെന്നാണ് കേസിലെ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം, ബിജെപിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണം, കള്ളപ്പണം തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കപ്പെടുന്നതിന് തടയാന്‍ ശക്തമായ ചട്ടങ്ങൾ കമ്മിഷന്‍ കൊണ്ടുവരണം എന്നീ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here