പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ ലഭിച്ചു; കൊടി സുനി പുറത്തേക്ക്

ടിപി വധക്കേസ് പ്രതി കൊടി സുനി പരോളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

പൊലീസ് നല്‍കിയ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാടാണ് എടുത്തത്. ഇതോടെയാണ് സുനി തവനൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു സുനി. സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിൽനിന്നു മാറ്റണമെന്ന് സുനി ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. കലാപം പോലും ഇതിന്റെ ഭാഗമാണോ എന്ന് പോലീസ് സംശയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top