ഡാനിഷ് അലിക്കെതിരെ നടന്നത് വംശീയാധിക്ഷേപമെന്ന് മനസിലായില്ലെന്ന് കൊടിക്കുന്നിൽ; ഖേദം പ്രകടിപ്പിച്ച് തടിയൂരാൻ ബിജെപി

ന്യൂഡല്‍ഹി: ബിജെപി നേതാവ് രമേശ് ബിധൂരി ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ വംശീയ അധിക്ഷേപം നടത്തുമ്പോൾ ഇടപെടാതെ ചെയറിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി. അർധരാത്രിവരെ നീണ്ട ചന്ദ്രയാൻ ചർച്ചയിലാണ് രമേശ് ബിധുരി ബിഎസ്പി അംഗത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയത്. അത്തപ്പോൾ ചെയറിലുണ്ടായിരുന്നത് മുതിർന്ന അംഗമായ കൊടിക്കുന്നിൽ പരാമർശങ്ങളെ തുടർന്ന് എഴുന്നേറ്റ ഡാനിഷ് അലിയോട് ഇരിക്കാൻ ആവശ്യപ്പെട്ടു.

ബിധൂരിയുടെ പ്രസംഗത്തിനിടെ ശക്തമായി ഡാനിഷ് അലി പ്രതിഷേധിച്ചു. എന്നാൽ ബിധൂരിയുടെ പ്രസംഗം താൻ പരിശോധിച്ച് സഭാരേഖകളിൽനിന്ന് നീക്കുമെന്ന് മറുപടി നൽകുകയും ബിജെപി അംഗത്തെ വിദ്വേഷപ്രസംഗം തുടരാൻ അനുവദിക്കുകയും ചെയ്തു.

എന്നാൽ പ്രസംഗം തുടർന്ന ബിധൂരി വീണ്ടും തെറിവാക്കുകൾ കൊണ്ട് ഡാനിഷ് അലിയെ അധിക്ഷേപിച്ചു കൊണ്ടിരുന്നു. പ്രസംഗത്തിൽ ഇടപെട്ടില്ല. തന്നെ അസഭ്യവാക്കുകൾ വിളിക്കുന്നത് എഴുന്നേറ്റ് ചോദ്യംചെയ്ത് അലിയോട് ഇരിക്കാൻ നിരന്തരം ആവശ്യപ്പെട്ട കൊടിക്കുന്നിൽ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ രമേശ് ബിധുരിയുടെ മൈക്ക് ഓഫ് ചെയ്യാനും തയ്യാറായില്ല.

സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേർ കടുത്ത പ്രതിഷേധമുയർത്തി. ലോക്‌സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാൽ അത് വംശീയാധിക്ഷേപമാണെന്ന് മനസിലായില്ലെന്നും ബിജെപി അംഗത്തിൻ്റെ പ്രസംഗത്തിന് ശേഷമാണ് അത് ബോധ്യപ്പെട്ടതെന്നും കൊടിക്കുന്നിൽ എംപി സുരേഷും പ്രതികരിച്ചിട്ടുണ്ട്.

ചന്ദ്രയാൻ 3ന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഡാനിഷ് അലിക്കെതിരെ ബിജെപി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും ഉൾപ്പെടെയുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബിധൂരി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം, ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി തൻ്റെ പ്രസംഗത്തിലൂടെ ഡാനിഷ് അലിയെ അപമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top