സ്വന്തം അമ്മയുടെ കഴുത്തറത്ത് മകന്‍; മൂന്ന് വര്‍ഷം മുമ്പ് അച്ഛനേയും ആക്രമിച്ചു; വില്ലന്‍ ലഹരി
February 10, 2025 10:57 AM

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറത്ത് മകന്‍. ജലീലിന്റെ ഭാര്യ സീനത്താണ് ആക്രമണത്തിന് ഇരയായത്. ഇരുപത്തിനാലുകാരനായ മകന്‍ മുഹമ്മദാണ് ആക്രമിച്ചത്. ലഹരിക്ക് അടിമയാണ് പ്രതി. മൂന്ന് വര്‍ഷം മുമ്പ് അച്ഛന്‍ ജലീലിനേയും മുഹമ്മദ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. അതീവഗുരുതരാവസ്ഥയിലുളള സീനത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here