47 ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഇടത് കൗൺസിലർ അറസ്റ്റിൽ; കൊടുവള്ളി മുൻസിപ്പാലിറ്റി കൗൺസിലറെ പിടികൂടിയത് ഹൈദരാബാദ് പോലീസ്
April 8, 2024 7:08 AM
കോഴിക്കോട് : കറൻസി തട്ടിപ്പിൽ നഗരസഭ കൗൺസിലർ അറസ്റ്റിൽ . കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസാണ് അറസ്റ്റിലായത്. ഹൈദരാബാദ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലറും നാഷണൽ സെകുലർ കോൺഫറൻസ് അംഗവുമാണ് അഹമ്മദ് ഉനൈസ് . ഹൈദരാബാദ് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്’.
ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയിട്ടുണ്ട്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here