ബാറ്റർമാർ ഫോമിലായി; വിജയത്തിൻ്റെ പടിവാതിലിൽ ഇന്ത്യ; ഓസിസിന് വീണ്ടും ബാറ്റിംഗ് തകർച്ച
ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയുമായി ഇന്ത്യ. മൂന്നാം ദിനം ഇന്ത്യ 487 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ഓസിസിൻ്റെ വിജയലക്ഷ്യം 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉൾപ്പെടെ 534 റൺസായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് നിലവിൽ തിരിച്ചടി നേരിടുകയാണ്. മൂന്ന് വിക്കറ്റിന് 12 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ് ഓസിസ്. നഥാൻ മക്സ്വീനി, പാറ്റ് കമ്മിൻസ്, മാർനസ് ലാബസ്ചാഗ്നെ എന്നിവരാണ് പുറത്തായത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഓരോ വിക്കറ്റും വീഴ്ത്തി.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ മികച്ച നിലയിൽ ഇന്നിംഗ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (161), സൂപ്പര്‍ താരം വിരാട് കോഹ്‌ലി ( പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറിയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുമാണ്(77) ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 150 റൺസിന് ഓൾ ഔട്ടായിരുന്നു.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 59 പന്തിൽ 41 റൺസാണ് താരം നേടിയത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ ഓസിസിലെ 104 ന് പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here