ബിജെപിക്കെതിരെ പ്രതിഷേധവുമായി കൊല്‍ക്കത്തിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍; രാഷ്ട്രീയ നേട്ടത്തിന് തങ്ങളെ ഉപയോഗിക്കേണ്ട

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ബിജെപിക്കെതിരെ രംഗത്ത്. തങ്ങളുടെ സമരത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം നടത്തുന്ന ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ബിജെപി ഓഫീസില്‍ നിന്ന് സഹായം ലഭിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ചില വീഡിയോകളും പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപന്തലില്‍ എത്തിയ ബിജെപി എംഎല്‍എ അഗ്നിമിത്ര പോളിനെതിരെ ഗോബാക്ക് മുദ്രാവാക്യം ഉയര്‍ന്നു. ഈ സംഭവത്തെ സുവേന്ദു അധികാരി വിമര്‍ശിക്കുകയും. ഗോബാക്ക് വിളിച്ചവര്‍ ജൂനിയര്‍ ഡോക്ടര്‍മാരല്ലെന്ന് ആരോപിക്കുകയും ചെയ്തു.

ഇതോടെയാണ് തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാരെ രംഗത്തെത്തിയത്. അഗ്നിമിത്ര പോളിനെതിരെ ഗോബാക്ക് വിളിച്ചത് നിലപാടിന്റെ ഭാഗമാണ്. അതിന് ജൂനിയര്‍ ഡോക്ടര്‍മാരെ അപമാനിക്കുന്ന രീതിയില്‍ പ്രതികരിച്ചതിനെ അപലപിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 9നാണ് വനിതാ ഡോക്ട്ർ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ ജോലി സ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജൂനിയര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച മുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top