ചായക്കടയില്‍ വച്ച് കൗമാരക്കാരന്റെ പ്രതികാരം; കൊല്ലപ്പെട്ടത് അച്ഛന്റെ കാമുകി; അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
കൊൽക്കത്തയിലെ ഇഎം ബൈപാസിലെ ചായക്കടയില്‍ വച്ച് യുവതി കൊല്ലപ്പെട്ടു. യുവതിയുടെ കാമുകന്റെ മകനും സംഘവുമാണ് കൊലപാതകത്തിന് പിന്നില്‍. അച്ഛനുമായുള്ള യുവതിയുടെ അടുപ്പത്തില്‍ പക മൂത്താണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഇരുപത്തിനാലുകാരിയോട് പ്രതികാരം തീര്‍ത്തത്.
മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മാരകമായി പരുക്കേറ്റ യുവതിയെ എൻആർഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയും മകനും 22 വയസ്സുള്ള യുവാവുമാണ് അറസ്റ്റില്‍ ആയത്.
പിതാവിന്റെ കാര്‍ ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് യുവതിക്കും പിതാവിനും അടുത്ത് ഇവര്‍ എത്തിയത്. ബംഗാളിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് എത്തിയതോടെ കൊലപാതകം രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിവച്ചു.
മുഖ്യമന്ത്രിയുടെ രാജിയാണ് എക്സ് പോസ്റ്റില്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാർ ആവശ്യപ്പെട്ടത്. കൊൽക്കത്ത സുരക്ഷിതമായ നഗരമെന്ന് എത്ര കള്ളത്തരം പറഞ്ഞാലും മമതയുടെ ഭരണത്തിന് കീഴില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സംസ്ഥാനത്തെ സ്ത്രീകളാണ്. സുകാന്ത പറഞ്ഞു. ക്രമസമാധാന നിലയില്‍ ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞ് മുതിർന്ന ടിഎംസി എംപി നേതാവ് സുദീപ് ബന്ദോപാധ്യായയും രംഗത്തെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here