പിജി ഡോക്ടറുടെ ക്രൂരകൊലപാതകം : പ്രതിയുടെ നുണ പരിശോധന നടത്താന്‍ സിബിഐക്ക് അനുമതി
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ നുണ പരിശോധന നടത്താന്‍ സിബിഐക്ക് അനുമതി. ബംഗാള്‍ സിറ്റി കോടതിയാണ് പ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന നടത്താന്‍ അനുമതി നല്‍കിയത്. നിലവില്‍ സിബിഐ കസ്റ്റഡിയിലുളള പ്രതിയുടെ പരിശോധന വേഗത്തിലാക്കാന്‍ സിബിഐ നീക്കം തുടങ്ങി.
പ്രതിയുടെ മാനസികനിലവാര പരിശോധന സിബിഐ നടത്തിയിരുന്നു. ഇതുകൂടാതെയാണ് നുണപരിശോധന കൂടി നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. അടുത്ത ദിവസമാണ് പ്രതിയായ സഞ്ജയ് റോയിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
അതിക്രൂരമായ പീഡനമാണ് പിജി ഡോക്ടറര്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും അടക്കം യുവതിയുടെ ശരീരത്തില്‍ 16 മുറിവുകളാണ് കണ്ടെത്തിയത്. ക്രൂരമായ ലെംഗികപീഡനത്തിന് വിധേയയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം കടുത്തതിന്റെ പശ്ചാത്തലത്തില്‍ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ നാലുദിവസമായി സിബിഐ ചോദ്യം ചെയ്തുവരികയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here