ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ 11 തെളിവുകള്‍ നിരത്തി സിബിഐ; പ്രതിയുടെ ഷൂസിലും ജീൻസിലും ഇരയുടെ രക്തം…
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി സഞ്ജയ് റോയിക്കെതിരെ 11 തെളിവുകൾ നിരത്തി സിബിഐ. സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച 45 പേജുള്ള കുറ്റപത്രത്തിൽ, റോയിയുടെ ജീൻസിലും ഷൂസിലും ഇരയുടെ രക്തം കണ്ടെത്തിയതായി കേന്ദ്ര ഏജൻസി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഒരു സ്രവത്തിൽ റോയിയുടെ ഉമിനീർ ഉണ്ടെന്ന് ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിച്ചു. ഇയാളുടെ മുടിയും ഫോണിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് ഹെഡ് ഫോണും മൃതദേഹത്തിൻ്റെ അരികിൽ നിന്നും ലഭിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫോറൻസിക് റിപ്പോർട്ടും റോയിയുടെ ഡിഎൻഎ റിപ്പോർട്ടും സിബിഐ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
റോയിയുടെ ശരീരത്തിൽ ഇരയുടെ ചെറുത്തുനിൽപ്പിൻ്റെ യോ രക്ഷപ്പെടാനുള്ള ശ്രമത്തിൻ്റെയോ ഭാഗമായി ഉണ്ടായ അഞ്ച് ആഴത്തിലുള്ള മുറിവുകളുമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും പ്രതി കൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നതായും കുറ്റപത്രത്തിൽ സിബിഐ പറഞ്ഞു.
ALSO READ: ‘ഞാൻ എത്തിയപ്പോൾ വനിതാ ഡോക്ടർ മരിച്ചിരുന്നു…’ നുണ പരിശോധനയിൽ കൊൽക്കത്ത കേസിലെ പ്രതി പറഞ്ഞത്
ഓഗസ്റ്റ് ഒൻപതിന് പുലർച്ചെയാണ് പിജി വിദ്യാർത്ഥിനിയായ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ സിവിക് പോലീസ് ഓഫീസറായ സഞ്ജയ് റോയി പോലീസ് പിടിയിലാകുന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ കേസ് എറ്റെടുക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ് ) 64 (ബലാത്സംഗം), 66 (മരണത്തിന് കാരണമാവുകയോ അല്ലെങ്കിൽ മരണ തുല്യമായ അവസ്ഥയിലേക്ക് നയിക്കുക), 103 (1) (കൊലപാതകം) എന്നീ വകുപ്പുകളാണ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും ആദ്യം കേസ് അന്വേഷിച്ച സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലും കേസിൽ പ്രതികളാണ്. കേസിൽ വളരെ വൈകി എഫ്ഐആർ റജിസ്റ്റർ ചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനും ഇരയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇരുവരെയും പ്രതികളാക്കിയത്.
ലോക്കല്‍ പോലീസ് പ്രിൻസിപ്പലുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര ഏജൻസി റിപ്പോർട്ട് നൽകിയിരുന്നു. ഡോക്ടർ സന്ദീപ് ഘോഷും നിലവിൽ ജയിലിൽ റിമാൻഡിലാണ്. സെപ്റ്റംബർ 28ന് ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. സന്ദീപ് ഘോഷിനെതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് പറഞ്ഞിരുന്നു. ഇവ തെളിയിക്കപ്പെട്ടാൽ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ: വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മുൻ പ്രിൻസിപ്പല്‍ അറസ്റ്റിൽ; സിബിഐയുടെ നിര്‍ണായക നീക്കം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- CBI
- cbi arrest
- cbi charge sheet
- CBI Chargesheet
- CBI Enquiry
- cbi finding in kolkata rape case
- Chargesheet
- dr sandip ghosh kolkata
- dr sandip ghosh kolkata rape case
- kolkata doctor murder
- kolkata doctor rape and murder case
- Kolkata doctor rape-murder case
- kolkata hospital
- kolkata police
- KOLKATA RAPE CASE
- kolkata rape case accused
- Kolkata rape murder
- kolkata rape murder case
- Kolkata rape murder case hearing updates
- Kolkata rape-murder victim's father
- kolkata rg kar medical college
- RG Kar principal Sandip Ghosh
- sandip ghosh
- sanjay roy
- Sanjay Roy harassed