നുണപരിശോധനയിൽ സത്യം വെളിവായി; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ഡോ. സന്ദീപ് ഘോഷിനെ കുടുക്കിയത് പോളിഗ്രാഫ് ടെസ്റ്റ്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് തിരിച്ചടിയായത് നുണപരിശോധന. സിബിഐയെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെനാണ് പോളിഗ്രാഫ് ടെസ്റ്റ് റിപ്പോർട്ട്. കേസിൽ വളരെ വൈകി എഫ്ഐആർ റജിസ്റ്റർ ചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനും ഘോഷിനെയും പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തതിരുന്നു. മുൻ പ്രിൻസിപ്പലിനെ ലേയേർഡ് വോയ്‌സ് അനലിസ്റ്റിനും (എൽവിഎ) പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയതായും സിബിഐയുടെ റിമാൻഡ് കുറിപ്പിൽ വ്യക്തമാക്കി.

അഭിഭാഷകനുമായി കൂടിയാലോചിച്ചിട്ടും പരാതി നൽകാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ല. പിന്നീട് ആത്മഹത്യയായി കാണിച്ച്  വൈസ് പ്രിൻസിപ്പലിനെക്കൊണ്ട് പരാതി നൽകിപ്പിച്ചു.  പിജി വിദ്യാർത്ഥിനിയായ ഡോക്ടറുടെ കണ്ടെത്തിയതിന് ശേഷം സന്ദീപ് ഘോഷ് അഭിജിത്ത് മൊണ്ടലുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി സിബിഐ റിമാൻഡ് കുറിപ്പിൽ പറയുന്നു. ബലാത്സംഗത്തെ മുൻ പ്രിൻസിപ്പൽ നിസാരവത്കരിക്കാൻ ശ്രമിച്ചു. ബലാത്സംഗ കൊലപാതകം നടന്ന വിവരം വിവരം അദ്ദേഹത്തെ ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും  ഉടൻ ആശുപത്രിയിൽ എത്തിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് ഒമ്പതിനാണ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ഡോക്ടർ അതിക്രൂരമായ ബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പിജി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്.

രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് നേരത്തെ സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റം വരുത്തിയെന്നും മകളുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് ഇരയായ വനിതാ ഡോക്ടറുടെ കുടുംബത്തെ പോലീസ് തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേന്ദ്ര ഏജൻസിയുടെ ആരോപണം.

കേസിൽ പ്രധാന പ്രതിയായ സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും  സിബിഐ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. സഞ്ജയ് റോയിക്കൊപ്പം ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവർക്കും പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നു. ഇവരിൽ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top