വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വധശിക്ഷയില്ല; പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം
കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ ബലാതംസഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതി സഞ്ജയ് റോയ് ജീവിതാവസാനം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് കോടി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായുള്ള കേസ് അല്ലെന്ന് കോടതി പറഞ്ഞ കോടതി അര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബവും ആവശ്യപ്പെട്ടത്. ചെയ്ത ക്രൂരത കണക്കാക്കുമ്പോള്‍ വധശിക്ഷ വരെ നല്‍കേണ്ടതാണെന്നു ജഡ്ജി അനിര്‍ബന്‍ ദാസ് വാക്കാല്‍ നിരീക്ഷിച്ചു. എന്നാല്‍ അത് നല്‍കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടുല്ല. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകള്‍ക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.
കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് കുടുംബം പ്രതികരിച്ചിട്ടുണ്ട്. മേല്‍കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി കുടുംബത്തിന് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്ന നിലപാടിലാണ് കുടുംബം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊല്‍ക്കത്ത പൊലീസ് പിറ്റേന്ന് അറസ്റ്റ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here