ഏകപ്രതി സഞ്ജയ് റോയി മാത്രം; യുവ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലയില്‍ വിധി ഇന്ന്

കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങള്‍ ആണ് ആശുപത്രി സുരക്ഷാ ജീവനക്കാരന്‍ സഞ്ജയ് റോയിയിലേക്ക് വിരല്‍ ചൂണ്ടിയത്.

കൊല്‍ക്കത്തയെ ഇളക്കിമറിച്ച സംഭവമായിരുന്നു ഡോക്ടറുടെ ക്രൂരമരണം. മാസങ്ങളോളം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി നിരന്തരം നടത്തിയ അനുനയ ശ്രമങ്ങള്‍ക്ക് പോലും ഡോക്ടര്‍മാര്‍ മുഖം കൊടുത്തിരുന്നില്ല. ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞത്.

Also Read: ‘അവനെ തൂക്കി കൊല്ലണം’; ഗര്‍ഭിണിയായ ഭാര്യയെ പോലും മര്‍ദിക്കുന്ന ക്രൂരന്‍; കൊല്‍ക്കത്ത ബലാത്സംഗ കേസിലെ പ്രതിയുടെ ഭാര്യാമാതാവ്

പരാതികള്‍ ഉയര്‍ന്നപ്പോള്‍ കേസ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും സിബിഐയിലേക്ക് വിട്ടു. തുടര്‍ന്ന് സിബിഐയാണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രീംകോടതിയും ഹൈക്കോടതിയുമൊക്കെ നിരന്തരം ഇടപെട്ട കേസില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top