യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് തല മാലിന്യത്തില്‍ തള്ളി; ശരീരം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു; ഭര്‍തൃസഹോദരന്‍ പിടിയില്‍

സൗത്ത് കൊല്‍ക്കത്തയെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. ഭര്‍ത്താവിന്റെ സഹോദരനായ അതിയുർ റഹ്മാൻ ലസ്കർ ആണ് പിടിയിലായത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം തലയറുത്ത് ടോളിഗഞ്ചില്‍ ഏരിയയിലെ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിക്കുകയായിരുന്നു. ശിരസ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതോടെയാണ് മരിച്ചതാര് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

യുവതിയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗ്രാമത്തില്‍ നിന്നും യുവതിയുടെ ഭര്‍തൃസഹോദരനെ പിടികൂടിയത്.

രണ്ടു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കുകയാണ് യുവതി. തനിക്ക് ഇവരുമായി ബന്ധമുണ്ടായിരുന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. കൊല ചെയ്തതും സമ്മതിച്ചിട്ടുണ്ട്. യുവാവില്‍ നിന്നും യുവതി അകന്നതോടെയാണ് കൊന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞു വന്ന യുവതിയെ കൂട്ടി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ എത്തി. അവിടെ വച്ച് കഴുത്തുഞെരിച്ചു കൊന്നു. അതിനുശേഷം തല അറുത്ത് മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ചു. പ്രതി പോലീസിനോട് പറഞ്ഞു.

“ബാക്കിയുള്ള ശരീരഭാഗങ്ങൾ വീണ്ടെടുക്കുന്നതിനും കൊലപാതകത്തിന് പിന്നിലെ കാരണം അറിയുന്നതിനുമായി പ്രതിയെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.” – പോലീസ് വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top