കോടതിയില്‍ എത്തുന്നവര്‍ക്ക് സംഭാര-കുടിവെള്ളം വിതരണം; കടുത്ത വേനലില്‍ ‘സ്നേഹത്തണലു’മായി കൊല്ലം ബാര്‍ അസോസിയേഷന്‍

കൊല്ലം: വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ ‘സ്നേഹത്തണലു’മായി കൊല്ലം ബാര്‍ അസോസിയേഷന്‍. കൊല്ലത്തെ കോടതികളിലും കളക്ടറേറ്റിലും വരുന്നവർക്കായി മിൽമയുടെ സംഭാരവും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ ഇന്നലെ ആരംഭിച്ചത്. സബ് കളക്ടർ മുകുന്ദ് ഠാക്കൂറിന് സംഭാരം നല്‍കി ജില്ലാ സെഷൻസ് ജഡ്ജ് എം.ബി.സ്നേഹലതയാണ് ഉദ്ഘാടനം ചെയ്തത്.

“നീതിക്കുള്ള അവകാശം പോലെ തന്നെയാണ് പൗരന് കുടിവെള്ളത്തിനുമുള്ള അവകാശം. കടുത്ത വേനൽ ചൂടിൽ വലയുന്നവർക്ക് ദാഹശമനത്തിനുള്ള പദ്ധതി നടപ്പാക്കിയ കൊല്ലം ബാർ അസോസിയേഷനെ അഭിനന്ദിക്കുന്നു.” ജില്ലാ ജഡ്ജി പറഞ്ഞു.

ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള ഈ സംരംഭം മാതൃകാപരമാണെന്നും ഇന്ത്യയില്‍ തന്നെ ഒരു പക്ഷെ ആദ്യമായിട്ടാകാമെന്നും മുകുന്ദ് ഠാക്കൂര്‍ പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്നുള്ള എല്ലാ ദിവസവും സംഭാരം-കുടിവെള്ളം വിതരണം നടത്തും. കൊല്ലം ബാറിലെ അഭിഭാഷകരാണ് ഓരോ ദിവസത്തെയും ചിലവ് സ്പോൺസർ ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top