ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്; പ്രതിയെ പിടികൂടി പോലീസ്

കൊല്ലം: ജോനകപ്പുറം ഹാര്‍ബര്‍ റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്. പള്ളിത്തോട്ടം സ്വദേശി സിബിനാണ് മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചുവന്ന് അപകടം ഉണ്ടാക്കിയത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി 11മണിയോടെയാണ് ഉറങ്ങിക്കിടന്ന ആളുകളുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയാണ് മരണം സംഭവിച്ചത്. ബൈക്ക് ഓടിച്ച സിബിനും പരിക്കുകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top