കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്; ശിക്ഷിക്കപ്പെട്ടവര്‍ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകര്‍
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി വിധിച്ചിരുന്നു. ഒരു പ്രതിയെ വെറുതെ വിട്ടിരുന്നു.
തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് പ്രതികൾ. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍.
ഐപിസി 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതൽ നശീകരണ തടയൽ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
പ്രതികൾക്ക് ജീവപര്യന്തം ശിക്ഷനൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതികളില്‍ സ്ഫോടനം നടത്തുന്നവരാണ് പ്രതികള്‍. കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇവര്‍ പദ്ധതിയിട്ടിരുന്നു.ഇതെല്ലാം പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എട്ടുവർഷത്തോളം ജയിലിൽ കഴിഞ്ഞെന്നും അക്രമങ്ങളില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നെന്നും അതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ അപേക്ഷിച്ചിരുന്നു.
2016 ജൂൺ 15 ന് രാവിലെയായിരുന്നു കൊല്ലം കളക്ടറേറ്റ് വളപ്പിലെ ജീപ്പില്‍ സ്ഫോടനം നടന്നത്. തൊഴിൽ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലാണ് ബോംബ് വച്ചത്.സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here