മരിച്ച മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന് പ്രമോഷന്‍; ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയി നിയമനം
മരിച്ചയാള്‍ക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി നിയമനം. കൊല്ലം കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ലിസ്റ്റിലാണ് മരിച്ചയാളും കടന്നുകൂടിയത്. നാല് വര്‍ഷം മുന്‍പ് മരിച്ച കിണറുവിള ബഷീറിനാണ് നിയമനം നല്‍കിയിരിക്കുന്നത്. പോരുവഴി മുന്‍ മണ്ഡലം പ്രസിഡന്റ് ആയിരുന്നു ബഷീര്‍. കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആണ് ലിസ്റ്റ് പുറത്തിറക്കിയത്.
കഴിഞ്ഞമാസം പ്രഖ്യാപിച്ച ബ്ലോക്ക് ഭാരവാഹികളുടെ ജംബോ പട്ടിക റദ്ദുചെയ്തിരുന്നു. അതിനുശേഷം ഇറക്കിയ ലിസ്റ്റിലാണ് മരിച്ചയാളും കടന്നുകൂടിയത്. 16 പേരുള്ള ലിസ്റ്റ് ആണ് വന്നത്. ഇതില്‍ ഒന്നാം സ്ഥാനത്ത് തന്നെ ബഷീറിന്റെ പേരാണ്.
ഭാരവാഹിയാകും എന്ന് ഉറപ്പുള്ള പലരും പട്ടികയില്‍ ഇടം നേടിയിട്ടില്ല. അപ്പോഴാണ് മരിച്ചയാള്‍ക്ക് പോസ്റ്റ് നല്‍കി ലിസ്റ്റ് ഇറങ്ങിയത്. മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഒന്നും തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here