കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാല്‍ തല്ലി തകര്‍ത്തു; മറ്റൊരാളേയും വെട്ടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കൊല നടത്തിയത്. താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. വീടിനു നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുമന്നു ആക്രമണം.

വാതില്‍ ചവിട്ടി തുറന്ന അക്രമികള്‍ സന്തോഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിരവധി വേട്ടുകളാണ് ശരീരത്തില്‍ ഏറ്റിരിക്കുന്നത്. കാല്‍ അടിച്ചു തകര്‍ത്തു. സന്തോഷും അമ്മ ഓമനയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മകനെ കൊല്ലരുതെന്ന് അമ്മ കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ പിന്‍മാറിയില്ല. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സന്തോഷിന് നേരെ മുന്‍പും ആക്രമണം ഉണ്ടായിട്ടുളളതായി അമ്മ ഓമന പറഞ്ഞു.

കുരനാഗപ്പള്ളിയില്‍ കൊല നടത്തി മടങ്ങുംവഴി ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെയും സംഘം വെട്ടി. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top