പതിനഞ്ചുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത് അച്ഛന്‍; രണ്ടു മാസത്തോളം നിരന്തര പീഡനം; പുറത്ത് അറിഞ്ഞത് സ്‌കൂളിലെ കൗണ്‍സിലിങ്ങില്‍

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകളെ ബലാത്സംഗം ചെയ്ത് അച്ഛന്‍. കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നാണ് ഈ ക്രൂരതയുടെ വാര്‍ത്ത വരുന്നത്. രണ്ടു മാസം മുമ്പ് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം നിരന്തരം പീഡനം തുടര്‍ന്നു. ഇതോടെ കുട്ടി മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു.
കുട്ടിയിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് ഏര്‍പ്പാടിക്കി. ഈ കൗണ്‍സിലിങ്ങിലാണ് കുട്ടി രണ്ടു മാസത്തോളം അനുഭവിച്ച ലൈംഗിക ചൂഷണം പറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ കുളത്തൂപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗം പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here