സ്വകാര്യഭാഗത്തും എംഡിഎംഎ ഒളിപ്പിച്ചു; കൊല്ലത്ത് പിടിയിലായ അനില ചില്ലറക്കാരിയല്ല

കൊല്ലത്ത് എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയില്‍ നിന്ന് കൂടുതൽ എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎയാണ് വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് അനിലയെ കൊല്ലം ഡാന്‍സാപ്പ് ടീം അനിലയെ പിടികൂടിയത്. 50 ഗ്രാം എംഡിഎംഎയായിരുന്നു ഇവരുടെ കാറില്‍നിന്ന് പിടിച്ചെടുത്തത്.
ഇന്ന് വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് കൂടുതല്‍ അളവില്‍ എംഡിഎംഎ പിടികൂടിതയത്. ഇന്നലെ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ശക്തികുളങ്ങര സ്റ്റേഷന് സമീപത്തുനിന്നാണ് അനില പിടിയിലായത്. കര്‍ണാടകയില്‍നിന്നു കാറില്‍ എംഡിഎംഎയുമായി വരികയായിരുന്നു അനില. നീണ്ടകര പാലത്തിനുസമീപത്ത് കാര്‍ കണ്ടെങ്കിലും പോലീസ് കൈകാണിച്ചിട്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് സ്റ്റേഷനുസമീപത്ത് പോലീസ് വാഹനം ഉപയോഗിച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.
കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായെത്തിച്ചതാണ് എംഡിഎംഎയെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചോദ്യം ചെയ്യുന്ന സമയത്ത് ഒന്നും സ്വകാര്യ ഭാഗക്ക് എംഡിഎംഎ ഒളിപ്പിച്ച വിവിരം യുവതി വെളിപ്പെടുത്തിയിരുന്നില്ല. കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ ഒരു യുവതി എംഡിഎംഎ കൊണ്ടുവരുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അനില പിടിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here