അമ്മയോട് പിണങ്ങി വീടുവിട്ട പതിമൂന്നുകാരിയെ കണ്ടെത്തി; പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചു

അമ്മയോട് പിണങ്ങി വീടുവിട്ട പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂരിലാണ് പെണ്‍കുട്ടി എത്തിയത്. ഇന്നലെ ഉച്ചക്കാണ് കൊല്ലം കുന്നിക്കോടു നിന്നും കുട്ടി വീടുവിട്ടത്. ഇന്ന് രാവിലെ പെണ്‍കുട്ടി തിരൂരില്‍നിന്ന് വീട്ടിലേക്കു വിളിച്ചു. തിരൂരില്‍ പഠിക്കുന്ന സഹോദരന്റെ അടുത്തേക്കാണ് പെണ്‍കുട്ടി പാേയത്.

ട്രെയിനില്‍ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണില്‍നിന്നാണ് കുട്ടി വീട്ടിലേക്ക് വിളിച്ചത്. ആര്‍പിഎഫുകാരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആറരയോടെ പോലീസില്‍ പരാതി നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top