കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റില്‍
October 14, 2024 1:26 PM

കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് കച്ചവടം സബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here