ഡോ. ശ്രീക്കുട്ടിയുടെ ജോലി തെറിച്ചു; കേസില്‍ പ്രതിയായി; അജ്മലിന്‍റെ പേരില്‍ അഞ്ച് ക്രിമിനല്‍ കേസുകള്‍

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതി അജ്മലിന് ക്രിമിനല്‍ പശ്ചാത്തലമെന്നു പോലീസ്. ചന്ദനക്കടത്ത്, മോഷണം, പിടിച്ചുപറി അടക്കം അഞ്ച് ക്രിമിനല്‍ കേസുകള്‍ അജ്മലിന്റെ പേരില്‍ ഉണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു അറിയിച്ചു. മനപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.

കേസിലെ പ്രതികളായ അജ്മലിന്റെയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്കമ്മീഷൻ അംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന അജ്മലും ഡോക്ടര്‍ മായ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവം വിവാദമായതോടെ ഡോക്ടര്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അപകടത്തിന് തൊട്ടു മുന്‍പ് ഇയാള്‍ കാറില്‍ നിന്നും ഇറങ്ങിയിരുന്നു.

ഡോ. മായ ശ്രീക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞുമോള്‍ കാറിനടിയില്‍ കുടുങ്ങിയിരിക്കെ കാര്‍ മുന്നോട്ട് എടുക്കാന്‍ ആവശ്യപ്പെട്ടത് ഡോക്ടര്‍ ആണെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. സാക്ഷി മൊഴി അനുസരിച്ചാകും ഡോക്ടര്‍ക്ക് എതിരെ കേസ് എടുക്കുക എന്ന് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചിരുന്നു.

തിരുവോണ ദിവസമായ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാർ ആണ് സ്കൂട്ടറില്‍ ഇടിച്ചത്. സ്കൂട്ടറില്‍ കാറില്‍ ഇടിച്ചപ്പോള്‍ പരുക്കേറ്റ കുഞ്ഞുമോള്‍ കാറിനടിയിലായിരുന്നു. കാര്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ അലറി വിളിച്ചിട്ടും അത് കൂസാതെ മുന്നോട്ട് എടുത്തപ്പോഴാണ് കുഞ്ഞുമോളുടെ ദേഹത്ത് കാര്‍ കയറിയിറങ്ങിയത്.

അജ്മല്‍ പിന്നെയും അപകടങ്ങളുണ്ടാക്കി. 300 മീറ്റ‍ര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ സമീപത്തെ മതില്‍ തകര്‍ത്തു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ ഇരുവരും പുറത്തേക്കിറങ്ങിയോടി. ഇതോടെയാണ് ഡോ. ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജ്മല്‍ അപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അജ്മലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top