ഓച്ചിറയില്‍ കെട്ടുകാള നിലംപതിച്ചു; തകര്‍ന്നത് 72 അടി ഉയരമുള്ള ‘കാലഭൈരവന്‍’

കൊല്ലം ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുളള എഴുന്നള്ളിപ്പിനിടെ കെട്ടുകാള നിലംപതിച്ചു. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. 72 അടി ഉയരമുളള കൂറ്റന്‍ കെട്ടുകാളയാണ് തകര്‍ന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. വൈദ്യുത ലൈന്‍ അടക്കം തകര്‍ത്താണ് കെട്ടുകാള നിലംപതിച്ചത്. അടുത്തുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍അപകടമാണ് ഓഴിവായത്.

ഉത്സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഏറ്റവും ഉയരമുളള കെട്ടുകാളയായിരുന്നു കാലഭൈരവന്‍. ശിരസ്സിനുമാത്രം 17.75 അടി ഉരമുണ്ട്. ഒരു മാസം നീണ്ട കരക്കാരുടെ പരിശ്രമമാണ് വെറുതേയായയത്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിര്‍മിച്ചത്. ഇതില്‍ ഉപയോഗിച്ച നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.

28-ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഓണാട്ടുകരയിലെ 52 കരകളില്‍ നിന്നാണ് ഭക്തര്‍ ഓച്ചിറ ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ ഘോഷയാത്രയായി എത്തിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top