പ്രതികള്‍ നടത്തിയത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം; ഓയൂര്‍ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ മാത്രമെന്ന് കുറ്റപത്രം. കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. സാമ്പത്തിക നേട്ടമാണ് പദ്ധതിയുടെ ലക്ഷ്യം. കുറ്റപത്രം ഇന്ന് കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ (51), ഭാര്യ അനിതകുമാരി (39), മകൾ അനുപമ (20) എന്നിവരാണ് കേസിലെ പ്രതികൾ.

സിനിമാക്കഥകളെ വെല്ലുന്ന തരത്തില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമായിരുന്നെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപെടാന്‍ വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നതായും പറയുന്നു. ആയിരത്തിലധികം പേജുകള്‍ ഉള്ള കുറ്റപത്രമാണ്‌ ഇന്ന് സമര്‍പ്പിക്കുക.

കഴിഞ്ഞ നവംബറിലാണ് സഹോദരനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന ആറു വയസുകാരിയെ ഒരു സംഘം കാറില്‍ വന്നു തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top