പാപ്പച്ചനെ കൊന്ന ശേഷം പ്രതികള്‍ നിശാജീവിതം ആഘോഷമാക്കി; ഒളിതാമസം കൊച്ചിയില്‍ ഗുണ്ടകള്‍ക്കൊപ്പം

കൊല്ലത്ത് വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ സി.പാപ്പച്ചനെ (81) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഒളിവ് ജീവിതം ആഘോഷഭരിതം. ഒന്നാംപ്രതി അനിമോനും അഞ്ചാംപ്രതി ഹാഷിഫുമാണ് കൊച്ചി തമ്മനത്തും വൈറ്റിലയിലും ഗുണ്ടാസംഘത്തോടൊപ്പം താമസിച്ചത്. നിശാപാര്‍ട്ടികളും ഇവര്‍ നടത്തി. അനിമോന് കൊച്ചിയില്‍ കൂടുതല്‍ ബന്ധങ്ങളുണ്ട്‌. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പല ഗുണ്ടകളും കൊച്ചിയിലാണ് തങ്ങുന്നത്. അതിനനുസരിച്ചുള്ള ഒളിവ് താവളങ്ങളും ഇവിടെയുണ്ട്.

പാപ്പച്ചന്റെ കൊലപാതകം പിടിക്കപ്പെടില്ലെന്നാണ് അനിമോന്‍ കരുതിയത്. സിസിടിവികൾ ഇല്ലാതിരുന്നതിനാലാണ് ആശ്രാമത്തെ ശ്രീനാരായണ കൺവെൻഷൻ സെന്ററിനു സമീപമുള്ള സ്ഥലം തിരഞ്ഞെടുത്തത്. എന്നാല്‍ ഒരുവീട്ടിലെ സിസിടിവിയില്‍ കാറിന്റെ ദൃശ്യം പതിഞ്ഞത് നിര്‍ണായകമായി. കേസില്‍ ആദ്യം മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തി കേസെടുത്ത്‌ അനിമോനെ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാല്‍ പാപ്പച്ചന്റെ മകളുടെ പരാതിയിലുള്ള അന്വേഷണമാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞത്.

മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജരും അഭിഭാഷകയുമായ സരിതയുടെ ക്രിമിനൽ ബുദ്ധിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. മിനി മുത്തൂറ്റിലുള്ള പാപ്പച്ചന്റെ ലക്ഷങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് അത് മറച്ചുവയ്ക്കാനാണ് ഈ അരുംകൊല പ്രതികള്‍ ആസൂത്രണം ചെയ്തത്. അതേസമയം അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ നേരിട്ടാണ് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top