ഭാര്യയെയും മകളെയും കഴുത്തറത്ത് കൊന്നശേഷം ഗൃഹനാഥന്‍റെ ആത്മഹത്യാശ്രമം; മകനെയും ആക്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയില്‍
May 7, 2024 11:25 AM

കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. പരവൂര്‍ പൂതക്കുളം സ്വദേശികളായ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗിനെ (18) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ബിജു (46) മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കടബാധ്യതയാണ് കൃത്യത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പ്രീതയ്ക്ക് കാന്‍സര്‍ പിടിപെട്ടതും കുടുംബത്തെ തളര്‍ത്തിയിരുന്നു. ബിജു കുറ്റം സമ്മതിച്ചതായാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here