ഹൗസ് സര്‍ജനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി.പ്രൊഫസര്‍ ഒളിവില്‍; പോലീസ് കേസെടുക്കാന്‍ വൈകിയെന്ന ആക്ഷേപവും ശക്തം
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി.പ്രൊഫസര്‍ ഡോ.സെര്‍ബിന്‍ മുഹമ്മദിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹൗസ് സര്‍ജന്‍ പരാതി നല്‍കിയത് മുതല്‍ സെര്‍ബിന്‍ ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പാരിപ്പള്ളി പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പരാതി നല്‍കിയിട്ട് ഒരു മാസമായിട്ടും നടപടി വൈകിയതില്‍ പോലീസിന് എതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പീഡിപ്പിക്കാനാണ് സെര്‍ബിന്‍ ശ്രമിച്ചത്. ഇതോടെ ഹൗസ് സര്‍ജന്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. ആഭ്യന്തര അന്വേഷണത്തിന് ഒടുവില്‍ സെര്‍ബിനെ ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷമാണ് പരാതി പോലീസിന് കൈമാറിയത്.
24ന് നടന്ന സംഭവത്തില്‍ 29നാണ് പരാതി പോലീസിന് കൈമാറിയത്. പക്ഷെ പോലീസ് കേസെടുക്കാന്‍ വൈകി. പീഡനവാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് പോലീസ് ഉണര്‍ന്നത്. ഇപ്പോഴും പ്രതി ഒളിവിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here