കൊല്ലം കളക്ടറേറ്റ് ബോംബ്‌ സ്ഫോടനത്തില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം കളക്ടറേറ്റ് ബോംബ്‌ സ്ഫോടനത്തില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി വിധിച്ചു. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. നാലാം പ്രതി ഷംസുദ്ദീനെന്‍ കുറ്റക്കാരന്‍ അല്ലെന്നു കണ്ട് വെറുതെ വിട്ടു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. . പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതികൾക്കുള്ള ശിക്ഷാവിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.

 നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റ് പ്രവർത്തകരായിരുന്നു പ്രതികള്‍. എട്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ വിധിക്കണമെന്നും പ്രതികള്‍ അപേക്ഷിച്ചിട്ടുണ്ട്.

2016 ജൂൺ 15 ന് രാവിലെയായിരുന്നു കലക്ട്രേറ്റ് വളപ്പിലെ സ്ഫോടനം. മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു.

തൊഴിൽ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ബാറ്ററിയും ഡിറ്റണേറ്ററുകളും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top