മദ്യലഹരിയില്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു; മകനെതിരെ വധശ്രമത്തിന് കേസ്

കൊല്ലം തേവലക്കരയില്‍ മകന്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിക്ക് (52) ആണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്നു ആക്രമണം. പ്രതിയുടെ അച്ഛന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്‍ മനു മോഹനനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
രാവിലെ വീട്ടിനുള്ളില്‍ വച്ചാണ് സംഭവം. എന്താണ് തര്‍ക്കത്തിന് കാരണം എന്ന് വ്യക്തമല്ല. മനു സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ എത്തി വഴക്കുകൂട്ടാറുണ്ട് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പരാതിയില്‍ പോലീസ് വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൃഷ്ണകുമാരി ചികിത്സയിലാണ്. കൂടുതല്‍ വെട്ടുകള്‍ ഏറ്റതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here