മൂന്ന് വയസുകാരിയോട് കൊടുംക്രൂരത; നിരന്തരം പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശാ വര്‍ക്കറുടെ സഹായം തേടിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

ആറു മാസം മുമ്പാണ് കുട്ടിയെ ഇയാള്‍ ആദ്യമായി പീഡനത്തിനിരയാക്കിയത്. അതിനുശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. എന്നാല്‍ സംഭവം വീട്ടുകാര്‍ക്ക് മനസിലായില്ല. ഇതിനുശേഷം ഇയാള്‍ കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി.

കുട്ടിയുടെ പ്രശ്നം മനസിലാക്കാനാണ് രക്ഷിതാക്കള്‍ വാര്‍ഡിലെ ആശാ വർക്കറെ സമീപിച്ചത്. ആശ വര്‍ക്കര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ലൈഗിക ചൂഷണം വ്യക്തമായത്. ഇതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.

തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കി. ഇതോടെയാണ് അച്ഛന്റെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം കുട്ടി പുറത്തു പറയുന്നത്. ആറുമാസത്തിനിടെ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. ചോദ്യചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. . പ്രതിയെ കോടതിയില്‍ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top