ട്രാക്കില്‍ കണ്ട ടെലിഫോണ്‍ പോസ്റ്റ് പോലീസ് എടുത്തു മാറ്റി, പിന്നാലെ വീണ്ടും കൊണ്ടിട്ടു; കൊല്ലത്ത് ആസൂത്രിത ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ആയൂത്രിത ശ്രമമെന്ന് സംശയം. കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ടാണ് അട്ടമറിക്ക് ശ്രമം നടക്കുന്നത്. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടിരുന്നു. സമീപവാസിയായ ഒരാളിന്റെ ശ്രദ്ധയിലാണ് ഇതുപെട്ടത്. ഇയാള്‍ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പോലീസ് എത്തി ഇവിടെ വീണ്ടും പരിശോധന നടത്തിയപ്പോഴും ട്രാക്കില്‍ പോസ്റ്റ് കണ്ടെത്തി. പോലീസ് എടുത്തു മാറ്രിയ പോസ്റ്റ് വീണ്ടും ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു.
പാലരുവി എക്സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാന്‍ സാധിച്ചതാണ് അപകടം ഒഴിവായത്. ആവര്‍ത്തിച്ച് ട്രാക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് അട്ടിമറി എന്ന് ഉറപ്പിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്ത് നിന്നും ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here