അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
January 12, 2025 9:47 PM
കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം.
കൊല്ലം കടപ്പാക്കട ഫിലിപ്പ് ആണ് (ലാലു 42) മരിച്ചത്. മനോജ്, ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ലാലുവിന്റെ തർക്കം.
മദ്യപിച്ച ശേഷമാണ് തർക്കമുണ്ടായതെന്ന് സൂചനയുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here