ലോറിയില്‍ സ്പിരിറ്റ്; അകമ്പടിയായി ബൈക്കും; കൊല്ലങ്കോട് പിടിച്ചത് 1650 ലിറ്റർ; മൂന്നുപേര്‍ അറസ്റ്റില്‍
ഓണം ലക്ഷ്യമാക്കി വ്യാജവാറ്റിന് വേണ്ടി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 1650 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. 47 കന്നാസുകളിലായി ലോറിയിലാണ് കടത്തിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിക്ക് അകമ്പടിയായി ഒരു ബൈക്കും വന്നിരുന്നു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലങ്കോട് എക്സൈസ് പാർട്ടി കേസിന്റെ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ ടി.ആർ, കെ.വി.വിനോദ്, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, ഡി.എസ്.മനോജ് കുമാർ, ഗ്രേഡ് എഇ ഐ.സുനിൽ, പ്രിവന്റ്റ്റീവ് ഓഫീസർ രാജകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, അരുൺ, ബസന്ത്, രഞ്ജിത്ത് ആർ.നായർ, മുഹമ്മദ് അലി, സുബിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here